
കാസർകോട്: ഉപ്പള നയാബസാറിൽ കടകൾ കുത്തിത്തുറന്ന് മോഷണം. കഴിഞ്ഞ രാത്രിയിൽ നടന്ന മോഷണ ദൃശ്യം സിസി ടിവി കാമറയിൽ പതിഞ്ഞു. രണ്ടുപേരുടെ ദൃശ്യങ്ങളാണ് ലഭിച്ചത്. പൊലീസ് ഈ ദൃശ്യങ്ങൾ പുറത്തുവിട്ടു.
നയാ ബസാറിലുള്ള സൂപ്പർ ഇലക്ട്രിക്കൽസ്, ആഫിയ മെഡിക്കൽസ് തുടങ്ങിയ സ്ഥാപനങ്ങളിലാണ് മോഷണം നടന്നത്. കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിലും മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലുംപെട്ട ഭാഗത്താണ് മോഷണം നടന്നത്. ദൃശ്യത്തിൽ വ്യക്തമായി ആളെ തിരിച്ചറിയുന്നുണ്ട്. പ്രതികൾക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. വിവരം ലഭിക്കുന്നവർ ബന്ധപ്പെടേണ്ട നമ്പർ: 9497980924.