കണ്ണപുരം: ശ്രീദേവി ക്രിയേഷൻസ് ബാനറിൽ തയ്യാറാക്കിയ 'ശ്രീനീലിയാർ കോട്ടത്തമ്മ' എന്ന ഹ്രസ്വചിത്രം പുറത്തിറങ്ങുന്നു. മാങ്ങാട്ടുപറമ്പിലെ നീലിയാർ കോട്ടം നീലിയാർ ഭഗവതിയുടെ പുരാവൃത്തവും ദേവീചൈതന്യവും പശ്ചാത്തലമാക്കിയാണ് ചിത്രീകരണം നടത്തിയിട്ടുള്ളത്. രാജേഷ് പാലങ്ങാട്ടിന്റെ നിർമ്മാണ നിർവ്വഹണത്തിൽ ആർട്ടിസ്റ്റ് ശശി അഞ്ചാംപീടികയാണ് സംവിധാനം ചെയ്തത്.
ശ്രീജ ചന്ദ്രോത്ത് രചിച്ച ഗാനങ്ങൾക്ക് ദിനേശ് കണ്ണൻ, നിത്യബിജു എന്നിവർ ആലാപനം നിർവ്വഹിച്ചു. ലിജേഷ് പൊന്നന്റെ കലാസംവിധാനത്തിൽ തയ്യാറാക്കിയ ചിത്രീകരണത്തിൽ പി.ഐ. ശ്രീധരൻ, ഷിബു ചിറയിൽ, ജയന്തിറാം, ദൃശ്യ രമേഷ്, അഭയ് കൃഷ്ണൻ, ശ്രീലക്ഷ്മി, വരദ, നിരഞ്ജൻ, പി. നീഹാര, ഹരിശ്രീ തുടങ്ങിയവർ അഭിനേതാക്കളായി.
30 ന് വൈകുന്നേരം 5.30ന് കണ്ണപുരം മൊട്ടമ്മൽ പെരുന്തോട്ടം നീലിയാർ ഭഗവതി ക്ഷേത്രസന്നിധിയിൽ നടക്കുന്ന ചടങ്ങിൽ ഹ്രസ്വചിത്രത്തിന്റെ സിഡി പ്രകാശനം ചെയ്യും. ക്ഷേത്രകലാ അക്കാഡമി ചെയർമാൻ ഡോ: കെ.എച്ച്. സുബ്രഹ്മണ്യൻ പ്രകാശനം നിർവ്വഹിക്കും.