adv-to-mohanan

കണ്ണൂർ: കണ്ണൂർ കോർപ്പറേഷൻ മേയറായി കോൺഗ്രസിലെ അഡ്വ. ടി.ഒ മോഹനൻ സത്യപ്രതിജ്ഞ ചെയ്തു. മുസ്ലീം ലീഗിലെ കെ.ഷബീനയാണ് ഡെപ്യൂട്ടി മേയർ.കോർപ്പറേഷൻ ഹാളിൽ കളക്ടർ ടി.വി.സുഭാഷിന്റെ നിരീക്ഷണത്തിലായിരുന്നു തിരഞ്ഞെടുപ്പ്. 55 അംഗ കൗൺസലിൽ മോഹനന് 33 വോട്ടും എൽ.ഡി.എഫ് സ്ഥാനാർത്ഥി എൻ.സുകന്യയ്ക്ക് 19 വോട്ടും ലഭിച്ചു. യു.ഡി.എഫിന്റെ 34 അംഗങ്ങളിൽ ഒരാൾ എത്താൻ വൈകിയതിനാൽ ആ വോട്ട് അസാധുവായി. ബി.ജെ.പി അംഗം വിട്ടുനിന്നു. കോൺഗ്രസ് വിമതൻ മേയർ തിരഞ്ഞെടുപ്പിൽ വിട്ടുനിന്നെങ്കിലും ഡെപ്യൂട്ടി മേയർക്ക് വോട്ട് ചെയ്തു. സി.പി.ഐയിലെ എൻ. ഉഷയായിരുന്നു ഇടതുപക്ഷത്തിന്റെ ഡെപ്യൂട്ടി മേയർ സ്ഥാനാർത്ഥി.

കണ്ണൂരിലെ സാരഥികൾ

കണ്ണൂർ കോർപറേഷൻ ടി.ഒ.മോഹനൻ ( യു.ഡി.എഫ്) നഗരസഭകൾ തലശ്ശേരി ജമുനാറാണി(എൽ.ഡി.എഫ്) ഇരിട്ടി കെ.ശ്രീലത (എൽ.ഡി.എഫ്) പയ്യന്നൂർ കെ.വി.ലളിത (എൽ.ഡി.എഫ് തളിപ്പറമ്പ് മുർഷിദ കൊങ്ങായി (യു.ഡി.എഫ് ) പാനൂർ വി.നാസർ (യു.ഡി.എഫ്) കൂത്തുപറമ്പ് വി.സുജാത (എൽ.ഡി.എഫ്) ശ്രീകണ്ഠപുരം ഡോ.കെ.വി.ഫിലോമിന (യു.ഡി.എഫ്) കാസർകോട് ജില്ല നീലേശ്വരം ടി.വി.ശാന്ത (എൽ.ഡി.എഫ്) കാഞ്ഞങ്ങാട് കെ.വി.സുജാത (എൽ.ഡി.എഫ്) കാസർകോട് വി.എം.മുനീർ (യു.ഡി.എഫ്)