കാസർകോട്: ആരോഗ്യവകുപ്പിന്റെ ജില്ലയിലെ പ്രവർത്തനങ്ങൾ അവലോകനം ചെയ്യാനും അടിയന്തര പ്രാധാന്യത്തോടെ നടപ്പിലാക്കേണ്ടുന്ന പദ്ധതികൾ ആസൂത്രണം ചെയ്യാനും വകുപ്പ് മന്ത്രി കെ.കെ ശൈലജയുടെ നേതൃത്വത്തിൽ ജില്ലയിലെ ആരോഗ്യ വകുപ്പിലെ ഉന്നതതല ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എ.വി .രാംദാസ് ,ജില്ലാ സർവയലൻസ് ഓഫീസർ ഡോ. മനോജ് എ.ടി.,ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.രാമൻ സ്വാതി വാമൻ, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.പ്രകാശ് കെ.വി, ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ.രാജാറാം കെ.കെ, ജില്ലാ ചുമതലയുള്ള വിവിധ പ്രോഗ്രാം ഓഫീസർമാർ, താലൂക്ക് ആശുപത്രികളിലെ സൂപ്രണ്ടുമാർ സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങളിലെ മെഡിക്കൽ ഓഫീസർമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.