കൂത്ത്പറമ്പ്: നഗരത്തിന്റെ മുഖച്ഛായ മാറ്റുന്നതരത്തിലുള്ള വികസനമാണ് ലക്ഷ്യമിടുന്നതെന്നും മുൻ ഭരണസമിതി തുടങ്ങി വെച്ച വികസ പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതോടെപ്പം നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുമെന്നും പുതുതായി തിരഞ്ഞെടുക്കപ്പെട്ട നഗരസഭാ ചെയർപേഴ്സൺ വി.സുജാത പറഞ്ഞു. കൂത്തുപറമ്പ് പ്രസ് ഫോറം സംഘടിപ്പിച്ച മീറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു അവർ.

കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയെ സ്പെഷാലിറ്റി ആശുപത്രിയാക്കി മാറ്റാനുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണ് പ്രസവ സംബസമായ ആവശ്യങ്ങൾക്ക് സാധാരണക്കാരായ ആളുകൾക്ക് കൂടുതൽ ഉപകരിക്കുന്ന രീതിയിലേക്ക് മാറ്റാനുള്ള നടപടികൾ സ്വീകരിക്കും . നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണും. ഇതിനായി ജനപ്രതിനിധികളുടെയും പോലീസിന്റെയും യോഗം വിളിക്കും. പാർക്കിംഗ് പ്രശ്നം പരിഹരിക്കാനായി സ്റ്റേഡിയം പരിസരം പാർക്കിംഗ് ഏരിയ ആക്കി മാറ്റും. പുതിയ ബസ്റ്റാൻഡ് നിർമ്മാണം ഉടൻ തുടങ്ങും . നഗരസഭയിലെ 23 റോഡുകളുടെ നവീകരണം നടന്നു വരികയാണെന്നും ഇത് സമയബന്ധിതമായി പൂർത്തിയാക്കുമെന്നും സുജാത പറഞ്ഞു.കൂത്ത്പറമ്പ് പ്രസ് ഫോറം സംഘടിപ്പിച്ച മീറ്റ് ദ പ്രസിൽ പ്രസ് ഫോറം പ്രസിഡന്റ് ടി രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു: സെക്രട്ടറി ടി.കെ. അനീഷ്, എൻ. ധനഞ്ജയൻ, ടി .വി. വിനോദ് ,എം. രാജീവൻ, പി. അജയകുമാർ തുടങ്ങിയവർ സംബന്ധിച്ചു