jamuna
തലശ്ശേരി നഗരസഭാ ചെയർപേഴ്സണായി ജമുനാ റാണി അധികാരമേൽക്കുന്നു.

തലശ്ശേരി: നഗരസഭാ ചെയർപേഴ്സണായി പുന്നോൽ ഈസ്റ്റ് വാർഡിൽ നിന്ന് വിജയിച്ച ജമുനറാണിയും വൈസ് ചെയർമാനായി പെരിങ്കളം വാർഡ് പ്രതിനിധി വാഴയിൽ ശശിയും അധികാരമേറ്റു.

കൗൺസിൽ ഹാളിൽ ഇന്നലെ രാവിലെ നടന്ന വോട്ടെടുപ്പിൽ അസുഖം കാരണം എൽ.ഡി.എഫിലെയും യു.ഡി.എഫിലെയും ഓരോ അംഗങ്ങൾ ഹാജരായിരുന്നില്ല. 14 നെതിരെ 36 വോട്ടു നേടിയാണ് ജമുനാ റാണി വിജയിച്ചത്. കിടഞ്ഞി യു.പി സ്‌കൂൾ റിട്ട. അദ്ധ്യാപികയും സി.പി.എം പുന്നോൽ ബ്രാഞ്ചംഗവുമാണ് ജമുനറാണി. മാഹി വിമോചന സമരസേനാനിയും ആദ്യകാല കമ്യൂണിസ്റ്റ് നേതാവുമായ ചൊക്ലിയിലെ കക്കോട്ട് അനന്തന്റെ മകളാണ്. വൈസ് ചെയർമാൻ തിരഞ്ഞെടുപ്പിൽ 15 നെതിരെ 35 വോട്ടു നേടിയാണ് വാഴയിൽ ശശി ജയിച്ചത്.