തളിപ്പറമ്പ്: പ്ളാസ്റ്റിക്ക് വാട്ടർ ടാങ്ക് നിർമ്മാണ യൂണിറ്റിൽ തീപിടുത്തം. സുപ്രധാന മെഷീനുകൾ ഉൾപ്പെടെ കത്തിനശിച്ചു. പരിയാരം അമ്മാനപ്പാറയിലെ അക്വാ റീഗൽ പ്രൊഡക്ട്സ് എന്ന സ്ഥാപനത്തിലാണ് തീ പിടിച്ചത്. തൃശൂർ സ്വദേശി എം.ഫിലിപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ് ഫാക്ടറി. വാട്ടർ ടാങ്കുകളുടെ മോൾഡുകൾ നിർമിക്കുന്ന മെഷീനാണ് കത്തിനശിച്ചത്.