കണ്ണൂർ: കൃഷി ചെയ്യുന്ന കർഷകരുടെ താല്പര്യങ്ങൾ സമ്പന്നർക്ക് തീറെഴുതിക്കൊടുക്കുന്ന സമീപനമാണ് കേന്ദ്ര സർക്കാരിന്റേതെന്ന് കെ .സുധാകരൻ എം .പി പറഞ്ഞു. ഉത്തരേന്ത്യയിൽ കർഷകർ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യു.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്റ്റേഡിയം കോർണറിൽ നടത്തിയ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

യു.ഡി.എഫ് ചെയർമാൻ പിടി മാത്യു അദ്ധ്യക്ഷത വഹിച്ചു. മുസ്ലീം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ അബ്ദുൾ ഖാദർ മൗലവി, ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി, എം.എൽ.എമാരായ കെ .സി. ജോസഫ്, സണ്ണി ജോസഫ് എന്നിവർ പ്രസംഗിച്ചു.