manikandan
കെ മണികണഠൻ.

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്‌ ബ്ലോക്കിൽ മണികണ്ഠൻ പ്രസിഡന്റാകും. ബാലസംഘത്തിലൂടെ വളർന്നുവന്ന് ജില്ലാ സെക്രട്ടറി, എസ്.എഫ്‌.ഐ ജില്ലാ സെക്ര ട്ടറി, സംസ്ഥാന ജോ. സെക്രട്ടറി, കേന്ദ്രകമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. ഡി.വൈ.എഫ്‌.ഐ ജില്ലാ സെക്രട്ടറിയായും സംസ്ഥാന വൈസ് പ്രസിഡന്റായും പ്രവർത്തിച്ചു. സംസ്ഥാന യുവജന കമ്മീഷൻ അംഗം എന്ന നിലയിലും ചുമതല നിർവ്വഹിച്ചിട്ടുണ്ട്. സി.പി.എം ഉദുമ ഏരിയ സെക്രട്ടറി, പാർട്ടി ജില്ലാ കമ്മിറ്റി അംഗം എന്നീ നിലകളിലെല്ലാം പ്രവർത്തിച്ചു. ബാങ്ക് ജോലി രാജിവച്ച് മുഴുവൻ സമയ പൊതുപ്രവർത്തകനാവുകയായിരുന്നു .കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിലേക്ക് പാക്കം ഡിവിഷനിൽ നിന്നുമാണ് മണികണ്ഠൻ. തിരഞ്ഞെടുക്കപ്പെട്ടത്.