തൃക്കരിപ്പൂർ: നാലു പതിറ്റാണ്ടുകാലത്തോളമായി കോൽക്കളി രംഗത്ത് സജീവ സാന്നിദ്ധ്യമായ തങ്കയം സ്വദേശി എ.വി.പ്രഭാകരൻ (തരംഗിണി ) ഫോക് ലോർ അക്കാഡമിയുടെ ഫെല്ലോഷിപ്പിന് അർഹനായി. പയ്യന്നൂർ കളരിയിൽ നിന്നും കല്ലിടിൽ കോമൻ ഗുരുക്കളുടെ ശിക്ഷണത്തിലൂടെയാണ് കോൽക്കളിയിലെത്തിയത്..
1978 മുതൽ വനിതാ സംഘങ്ങളെ പരിശീലിപ്പിച്ചതോടെയാണ് ശ്രദ്ധേയനായത്. ചരടുകുത്തി കോൽക്കളി കൂടി പരിശീലിപ്പിച്ച് മികവ് തെളിയിച്ചു.2014ൽ ഇദ്ദേഹത്തിന് ഫോക് ലോർ അക്കാഡമി അവാർഡ് ലഭിച്ചിരുന്നു..2018ൽ ഡൽഹിയിൽ നടന്ന അഖിലലോക കലാമത്സരത്തിൽ പരിധി ആർട് ഗ്രൂപ്പിന് വേണ്ടി ചരടു കുത്തി കോൽക്കളി അവതരിപ്പിച്ചും പുരസ്കാരം നേടിയിരുന്നു. ഇദ്ദേഹം. പയ്യന്നൂരും പരിസരങ്ങളിലുമായി വലിയൊരു ശിഷ്യ സമ്പത്തിന്റെ ഉടമയാണ് പ്രഭാകരൻ തരംഗിണി. സതീദേവിയാണ് ഭാര്യ. മിഥുൻ, പ്രജിത വിശ്വനാഥൻ, പ്രസിന സജിത് ലാൽ എന്നിവർ മക്കൾ.