പാനൂർ: നഗരസഭയുടെ കഴിഞ്ഞ ഭരണ സമിതി തുടങ്ങി വച്ച പദ്ധതി പൂർത്തീകരിക്കുന്നതോടൊപ്പം സമഗ്ര വികസനമാണ് ലക്ഷ്യമെന്ന് നഗരസഭ ചെയർമാൻ വി. നാസറും വൈസ് ചെയർ പേഴ്സൺ പ്രീത അശോകും പറഞ്ഞു. പറ്റിയ സ്ഥലത്ത് ആസ്ഥാന മന്ദിരം പണിയുക എന്നതാണ് പ്രഥമ പരിഗണനയിലുള്ളത്. വിവിധ ഓഫീസുകൾ കേന്ദ്രീകരിക്കുന്ന തരത്തിൽ മിനി സിവിൽസ്റ്റേഷൻ അതോടൊപ്പം നിർമ്മിക്കും. വെയിസ്ററ് മാനേജ്മെന്റ് ലാഭമുണ്ടാക്കുന്ന തരത്തിൽ വിനിയോഗിക്കും.
ബോധവല്ക്കരണത്തിലൂടെ പൊതു ശ്മശാനം നിർമ്മിക്കും. പാനൂരിലെ ഗതാഗത കുരുക്കിന് പരിഹാരം കാണും. കായികരംഗം ശക്തിപ്പെടുത്താൻ ഗ്രൗണ്ട് നിർമ്മിക്കും, റോഡ് വികസനം, ലൈറ്റ് സംവിധാനം, കുടിവെള്ള വിതരണം കേന്ദ്ര-സംസ്ഥാന തനത് ഫണ്ട് എന്നിവ ഉപയോഗിച്ച് പൂർണ്ണമാക്കും. വിഷരഹിത പച്ചക്കറി ഉല്പാദനം ശക്തമാക്കും. നഗരസഭയുടെ സമഗ്രവികസനത്തിനായി നൂതന പദ്ധതികൾ ആവിഷ്ക്കരിക്കുമെന്നും
പാനൂർ പ്രസ് ക്ലബ്ബ് നടത്തിയ മുഖാമുഖം പരിപാടിയിൽ പങ്കടുത്തു കൊണ്ട് ചെയർമാൻ വി. നാസറും വൈസ് ചെയർപേഴ്സൺ പ്രീത അശോകും പറഞ്ഞു.