manikandan
കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി കെ.മണികണ്ഠൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നു

കാഞ്ഞങ്ങാട്: ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി കെ. മണികണ്ഠൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പാക്കം ഡിവിഷനിൽ നിന്നുമാണ് മണികണ്ഠൻ തിരഞ്ഞെടുക്കപ്പെട്ടത്. അമ്പലത്തുകര ഡിവിഷനിൽ നിന്നും വിജയിച്ച ശ്രീലതയാണ് വൈസ് പ്രസിഡന്റ് .അജാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി ടി ശോഭയും വൈസ് പ്രസിഡന്റായി കെ സബീഷും അധികാരമേറ്റു. പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റായി കെ കുമാരനും വൈസ് പ്രസിഡന്റായി നസ്രീംവഹാബും തിരഞ്ഞെടുക്കപ്പെട്ടു. എസ് പ്രീതയാണ് മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ്. ഇവിടെ പി പ്രകാശൻ വൈസ് പ്രസിഡന്റായി. പുല്ലൂർ പെരിയ പഞ്ചായത്ത് പ്രസിഡന്റായി സി.കെ അരവിന്ദൻ തിരഞ്ഞെടുക്കപ്പെട്ടു.