കാഞ്ഞങ്ങാട്: ഹൊസ്ദുർഗ് താലൂക്ക് എൻ.എസ്.എസ് കരയോഗ യൂണിയന്റെ ആഭിമുഖ്യത്തിൽ 144-ാമത് മന്നം ജയന്തി ദിനാചരണം ജനുവരി രണ്ടിന് താലൂക്ക് യൂണിയൻ ഓഫീസ് പരിസരത്ത് നടക്കും. പുഷ്പാർച്ചനയും തുടർന്ന് അനുസ്മരണ യോഗവുമുണ്ടാകും. എൻ.എസ്.എസ് ഡയറക്ടർ ബോർഡംഗം പി.യു ഉണ്ണികൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്യും. താലൂക്ക് പരിധിയിലെ അറുപതോളം വിദ്യാർത്ഥികൾക്ക് എൻ.എസ്.എസ് യൂണിയൻ നൽകുന്ന സ്‌കോളർഷിപ്പ്, എൻഡോവ്മെന്റ് വിതരണവും നടക്കുമെന്ന് താലൂക്ക് യൂണിയൻ സെക്രട്ടറി ആർ. മോഹൻകുമാർ അറിയിച്ചു.