ഇരിട്ടി: പ്രസിഡന്റ് സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ച അംഗത്തിന് കൊവിഡ് ബാധിച്ച് ചികിത്സയിലായത് മൂലം അനിശ്ചിതത്വം നിലനിന്ന ആറളം ഗ്രാമ പഞ്ചായത്തിൽ ഭരണം എൽ.ഡി.എഫിന് ലഭിച്ചു. വോട്ടെടുപ്പിലൂടെയാണ് കെ.പി. രാജേഷിനെ പ്രസിഡന്റായി തിരഞ്ഞെടുത്തത്.

17 അംഗ ഭരണസമിതിയിൽ എൽ.ഡി.എഫ് ഒരു സീറ്റിന്റെ മേൽകൈ നേടിയിരുന്നു. എന്നാൽ ഒരംഗം കൊവിഡ് ബാധിച്ച് ചികിത്സയിലായതിനാൽ ഇരു ഭാഗത്തും 8 അംഗങ്ങൾ എന്ന നില വന്നതോടെയാണ് നറുക്കെടുപ്പ് വേണ്ടി വന്നത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന നറുക്കെടുപ്പിലും ഭാഗ്യം എൽ.ഡി.എഫിനൊപ്പമാണ് നിന്നത് . കേരളാ കോൺഗ്രസ് എമ്മിലെ ജെസിമോൾ വാഴപ്പിള്ളിൽ ആണ് വൈസ് പ്രസിഡന്റ് .