പയ്യന്നൂർ: ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി പി.വി.വത്സലയെയും വൈസ് പ്രസിഡന്റായി എം.വി അപ്പുക്കുട്ടനെയും തിരഞ്ഞെടുത്തു. ആകെ 13 അംഗങ്ങളിൽ 12 പേരും ഇരുവരെയും പിന്തുണച്ചു. കാങ്കോൽ ഡിവിഷണിൽ നിന്നും വിജയിച്ച വത്സല, കാങ്കോൽ ആലപ്പടമ്പ് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും ജനാധിപത്യ മഹിളാ അസോസിയേഷൻ ഏരിയ സെക്രട്ടറി, സി.പി.എം ഏരിയാ കമ്മിറ്റി അംഗവുമാണ്. വൈസ് പ്രസിഡന്റ് എം.വി.അപ്പുക്കുട്ടൻ കരിവെള്ളൂർ ഡിവിഷനിൽ നിന്നുമാണ് തിരഞ്ഞെടുക്കപ്പെട്ടത്.