കൊട്ടിയൂർ: പതിനാലു വാർഡുകൾ ഉള്ള കൊട്ടിയൂർ പഞ്ചായത്തിൽ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഇരുമുന്നണിക്കും തുല്യ വോട്ടുകൾ വീതം ലഭിച്ചതിനാൽ നറുക്കെടുപ്പിലൂടെ യു.ഡി.എഫിലെ റോയ് നമ്പുടാകം പ്രസിഡന്റായും വൈസ് പ്രസിഡന്റായി എൽ.ഡി.എഫിലെ ഫിലോമിന ജോർജ്ജിനെയും തിരഞ്ഞെടുത്തു. മലയോര മേഖലയിലെ കോളയാട്, മാലൂർ, മുഴക്കുന്ന്, പേരാവൂർ, കണിച്ചാർ, കേളകം എന്നീ പഞ്ചായത്തുകൾ ഇത്തവണ എൽ.ഡി.എഫിൻ ഭരണത്തിൻ കീഴിലായപ്പോൾ കഴിഞ്ഞ തവണ ഭരണത്തിലിരുന്ന കൊട്ടിയൂർ പഞ്ചായത്തിൽ നറുക്കെടുപ്പിലൂടെ ഭരണം ലഭിച്ചതോടെ പേരാവൂർ ബ്ലോക്കിൽ യു.ഡി.എഫ്. ഭരണത്തിലുള്ള ഏക പഞ്ചായത്തായി കൊട്ടിയൂർ മാറി. കഴിഞ്ഞ ഭരണ സമിതിയിലെ വൈസ് പ്രസിഡന്റായിരുന്നു പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട റോയ് നമ്പുടാകം.