കുഞ്ഞിമംഗലം: ഫോക് ലോർ അക്കാഡമിയുടെ 2019 യുവപ്രതിഭ പുരസ്കാരത്തിന് (വെങ്കല ശില്പം) ശില്പി ചിത്രൻ കുഞ്ഞിമംഗലം അർഹനായി . കേരളത്തിലും വിദേശ രാജ്യങ്ങളിലുമായി നിരവധി ശില്പങ്ങൾ നിർമ്മിച്ച് ശ്രദ്ധേയനാണ് ചിത്രൻ. അച്ഛനും പ്രശസ്ത ശില്പിയുമായ കുഞ്ഞിമംഗലം നാരായണൻ മാസ്റ്ററിൽ നിന്നുമാണ് ശില്പകല പഠിച്ചത്. തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ ശില്പകലയിൽ ബി.എഫ്.എയും ,മൈസൂർ അല്ലാമ പ്രഭു ലളിതകലാ അക്കാഡമിയിൽ നിന്ന് ശില്പകലയിൽ എം.എഫ്.എയും പൂർത്തിയാക്കി .ഗവ :ആന്ധ്രപ്രദേശും ക്രിയേറ്റീവ് ഫൈൻ ആർട്സ് അക്കാഡമിയും ചേർന്ന് നൽകിയ സി.എഫ്.എ നാഷണൽ അവാർഡും, റോട്ടറി ക്ലബ് മിഡ് ടൗൺ പയ്യന്നൂർ ഒരുക്കിയ വൊക്കേഷണൽ എക്സലൻസ് അവാർഡും, യു.എ.ഇ രാജ്യത്തെ ആദ്യത്തെ മഹാത്മ ഗാന്ധിയുടെ ശില്പ നിർമ്മാണത്തിന് ഇന്ത്യൻ അംബാസിഡർ നവദീപ് സിങ് സൂരിയിൽ നിന്ന് പ്രശസ്തിപത്രവും ,ശില്പ നിർമ്മാണാ ങ്ങൾക്കായി നിരവധി സ്വർണ്ണ മെഡലുകളും ലഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് പ്രശസ്തി പത്രവും ലഭിക്കുകയുണ്ടായി. കാഞ്ഞങ്ങാട് ദുർഗ്ഗ ഹയർ സെക്കൻഡറി സ്കൂളിൽ ചിത്രകല അദ്ധ്യാപകനുമാണ്. ശില്പവും പ്രശസ്തി പത്രവും അടുത്തു നടക്കുന്ന ചടങ്ങിൽ ചിത്രൻ ഏറ്റുവാങ്ങും. ഭാര്യ അഞ്ജലി. മകൾ വർണ്ണ. അമ്മ നളിനി, സഹോദരി ചിത്ര.