temple
തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തിൽ നടന്ന പ്രതീകാത്മക ശിവഗിരി തീർത്ഥാടന പദയാത്ര

കണ്ണൂർ/തലശ്ശേരി: ശിവഗിരി തീർത്ഥാടനത്തിന്റെ അനുഭൂതി പകർന്ന്, കണ്ണൂർ സുന്ദരേശ്വര ക്ഷേത്രത്തിലും തലശേരി ജഗന്നാഥ ക്ഷേത്രത്തിലും പ്രതീകാത്മക തീർത്ഥാടന പദയാത്ര സംഘടിപ്പിച്ചു. കൊവിഡിന്റെ പശ്ചാത്തലത്തിൽ ശിവഗിരി തീർത്ഥാടനം സാധിക്കാതെ വന്ന നൂറുകണക്കിന് വിശ്വാസികൾക്ക് ഇത് ആത്മീയാനുഭൂതിയേകി.

സുന്ദരേശ്വര ക്ഷേത്രത്തിൽ നടന്ന പരിപാടിക്ക് ഭക്തിസംവർധിനിയോഗം നേതൃത്വം നൽകി. ശ്രീജ്ഞാനോദയ യോഗവും, ശ്രീനാരായണമഠം ഏകോപന സമിതിയും സംയുക്തമായാണ് തലശേരിയിൽ തീർത്ഥാടന യാത്ര സംഘടിപ്പിച്ചത്. വഴിനീളെ പദയാത്രയ്ക്ക് ഊഷ്മളമായ വരവേൽപ്പ് ലഭിച്ചു. ജ്ഞാനോദയ യോഗം പ്രസിഡന്റ് അഡ്വ. കെ. സത്യൻ,​ മഠം ഏകോപന സമിതി കൺവീനർ മുരിക്കോളി രവീന്ദ്രൻ, യോഗം ഡയറക്ടർമാരായ കണ്ട്യൻ ഗോപി, രാജീവൻ മാടപ്പിടിക, വളയംകുമാരൻ, രാഘവൻ പെന്നമ്പത്ത്, എസ്.എൻ.ഡി.പി. യോഗം ദേവസ്യം സെക്രട്ടറി അരയാക്കണ്ടി സന്തോഷ്, ഇൻസ്‌പെക്ടിംഗ് ഓഫീസർ രതീഷ്ബാബു, സ്വാമി പ്രേമാനന്ദ, വേണുഗോപൽ, (ശ്രീനാരയണ മഠം പുന്നോൽ) ദാസൻ (കുട്ടി മാക്കുൽ),​ മാതൃസമതി ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി. ക്ഷേത്രം മേൽശാന്തി സബീഷ്, ലജീഷ് ശാന്തി, ശെൽവൻ ശാന്തി,ശശി ശാന്തി തുടങ്ങിയവർ ചടങ്ങിന് കാർമികത്വം വഹിച്ചു.