കോഴിക്കോട്: രാജ്യത്തെ റീട്ടെയിൽ കച്ചവടക്കാരെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ സ്ലാഷ് മൊബൈൽ ആപ്ലിക്കേഷൻ വരുന്നു. മലബാർ പാലസിൽ നടന്ന ചടങ്ങിൽ സ്ലാഷിന്റെ ലോഗോ പ്രകാശനം ചെയ്തു.
റീട്ടെയിൽ വ്യാപാരികളെയും ചെറുകിട കച്ചവടക്കാരെയും ഇ. കൊമേഴ്‌സ് രംഗത്തേക്ക് കൈപിടിച്ചുകൊണ്ടു വരികയും ശാക്തീകരിക്കുകയുമാണ് സ്ലാഷ് ആപ്പിന്റെ ലക്ഷ്യമെന്ന് ഡയരക്റ്റർമാരായ ദിനേഷ് പാറൂൽ, ഗീതു രവീന്ദ്രൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ആറ് യുവാക്കളുടെ നേതൃത്വത്തിലുള്ള സ്റ്റാർട്ടപ്പായ സ്ലാഷ് ആദ്യഘട്ടമായി ദക്ഷിണേന്ത്യയിലെ റീട്ടെയ്ൽ വ്യപാരികളെ കോർത്തിണക്കിയുള്ള ശൃംഖലയാണ് ഒരുക്കുന്നത്. ആപ്പിൽ പ്രവേശിച്ചാൽ ഉപഭോക്താവ് തിരഞ്ഞെടുക്കുന്ന സിറ്റിയിലെ അല്ലെങ്കിൽ ഗ്രാമത്തിലെ ഷോപ്പുകൾ അവിടെ ലഭ്യമായിരിക്കുന്ന ഉത്പ്പന്നങ്ങൾ, ഓഫറുകൾ എന്നിവയെല്ലാം കാണാനാവും.
തദ്ദേശീയരായ കച്ചവടക്കാർ മികച്ച ഓഫറുകൾ ഉപഭോക്താക്കൾക്ക് നല്‍കുന്നുണ്ട്. വാർത്താ സമ്മേളമനത്തിൽ ഡയരക്റ്റർ മാർക്കറ്റിംഗ് മേരി സ്‌റ്റെഫി, ഡയരക്റ്റർ പബ്ലിക് റിലേഷൻസ് സഫ സിദ്ധിഖ് എന്നിവർ പങ്കെടുത്തു.