കോഴിക്കോട്: കൊവിഡ് വാക്സിന്‍ വിതരണവുമായി ബന്ധപ്പെട്ട് ജില്ലയിലെ സ്വകാര്യ ആശുപത്രികളിലെയും ലബോറട്ടറികളിലെയും സ്‌കാനിംഗ് സെന്ററുകളിലെയും മുഴുവൻ ആരോഗ്യപ്രവർത്തകരുടെയും വിവരം അഞ്ചിന് വൈകീട്ട് മൂന്ന് മണിക്കകം ലഭ്യമാക്കണമെന്ന് ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ അറിയിച്ചു. വിവരശേഖരണത്തിനായി ഒരു ഫോർമാറ്റ് എല്ലാ സ്ഥാപനങ്ങളിലേക്കും അയച്ചിട്ടുണ്ട്. ഫോർമാറ്റ് ലഭ്യമാവാത്ത സ്ഥാപന മേധാവികൾ covidvaccinekkd@gmail.com ഇമെയിൽ വിലാസത്തിൽ ഉടൻ ബന്ധപ്പെടണം. വിവരങ്ങൾ രേഖപ്പെടുത്താനുള്ള എക്സൽ ഷീറ്റ്, നിർദേശങ്ങൾ എന്നിവ nhmkozhikode blog ൽ ലഭ്യമാണ്. nhmkkd.blogspot.comൽ നിന്ന് ഫോർമാറ്റ് ഡൗൺലോഡ് ചെയ്ത് പൂർണ്ണമായ വിവരങ്ങൾ ഉൾപെടുത്തിയശേഷം covidvaccinekkd@gmail.com എന്ന വിലാസത്തിൽ മെയിൽ ചെയ്യണം. ഫോൺ : 7594001442