കോഴിക്കോട് : കഴിഞ്ഞ വർഷം മേയിൽ വടകര താലൂക്ക് സപ്ലൈ ഓഫീസറായി വിരമിച്ചയാൾക്ക് ശമ്പള കുടിശികയും മറ്റ് ആനുകൂല്യങ്ങളും മൂന്നാഴ്ചയ്ക്കകം നൽകിയ ശേഷം നടപടി റിപ്പോർട്ട് സമർപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. വടകര താലൂക്ക് സപ്ലൈ ഓഫീസർക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ് ഉത്തരവ് നൽകിയത്. പരാതിക്കാരനായ പയ്യോളി ബീച്ച് റോഡിൽ റ്റി .എസ്. വിമൽ പ്രസാദിനുള്ള ആനുകൂല്യങ്ങൾ 2020 മേയ് 13 ന് നൽകിയെന്നാണ് വടകര താലൂക്ക് സപ്ലൈ ഓഫീസർ കമ്മീഷനെ അറിയിച്ചത്. എന്നാൽ ആനുകൂല്യങ്ങൾ കിട്ടിയില്ലെന്ന് പരാതി ലഭിച്ചത് 2020 മേയ് 27 നാണ്. ആനുകൂല്യങ്ങൾ നൽകിയതിന്റെ തെളിവ് വടകര താലൂക്ക് സപ്ലൈഓഫീസർ ഹാജരാക്കാത്തതിനാൽ വാദം വിശ്വസനീയമല്ലെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.