vazha
കൃഷി നശിപ്പിച്ച നിലയിൽ

പേരാമ്പ്ര: പേരാമ്പ്ര ഗ്രാമപഞ്ചായത്തിലെ മരുതേരി ഊടുവഴിയിൽ സാമൂഹ്യ വിരുദ്ധർ കൃഷി നശിപ്പിച്ചു . കൈതക്കൽ സ്വദേശി കണിയാങ്കണ്ടിയിൽ പൂളയുള്ളതിൽ അബ്ദുറഹ്മാന്റെ കൃഷിയിടത്തിലെ വിളകളാണ് നശിപ്പിച്ചത്. അറുപതോളം കുലക്കാറായ വാഴകൾ, കപ്പ തുടങ്ങിയവ വെട്ടിനശിപ്പിച്ചു. ഇദ്ദേഹത്തിന്റെ സ്ഥലം എൽ.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് ഓഫീസ് നിർമ്മിക്കാൻ നൽകിയിരുന്നു. സംഭവത്തിൽ എൽ.ഡി.എഫ് പ്രതിഷേധിച്ചു.