ഓമശ്ശേരി: കൊവിഡ് ഭേദമായവരുടെ തുടർ പരിചരണത്തിനായി ഓമശ്ശേരി ശാന്തി ഹോസ്പിറ്റലിൽ പ്രത്യേക ക്ലിനിക് പ്രവർത്തനമാരംഭിച്ചു. ശ്വാസകോശ സംബന്ധമായ രോഗങ്ങൾ, ജനറൽ മെഡിസിൻ, ഹൃദ്രോഗം, ന്യൂറോളജി, മാനസിക സമ്മർദ്ദം തുടങ്ങി നിരവധിയായ ആരോഗ്യ പ്രശ്നങ്ങൾ കൊവിഡ് മുക്തരായവരിൽ കാണുന്നതിന്റെ പശ്ചാത്തലത്തിലാണ് തുടർപരിചരണത്തിനായി പോസ്റ്റ് കൊവിഡ് ക്ലിനിക്ക് ശാന്തി ഹോസ്പിറ്റലിൽ പ്രവർത്തനമാരംഭിച്ചത്. കൂടാതെ എച്ച്.ആർ.സി.ടി പോലെ ശ്വാസകോശ സംബന്ധമായ പരിശോധനകൾ കുറഞ്ഞ ചെലവിൽ ചെയ്യുനുള്ള സൗകര്യവും ശാന്തി ഹോസ്പിറ്റലിൽ ഒരുക്കിയിട്ടുണ്ട്.