എകരൂൽ: സേവാഭാരതി ഉണ്ണികുളം യൂണിറ്റിലെ രാജഗിരി മേഖലാ തല ചായ്ക്കാനൊരിടം പദ്ധതിയിലൂടെ നിർമ്മിച്ച വീടിന്റെ താക്കോൽദാനം ഇന്ന് കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി ചിദാനന്ദപുരി സ്വാമികൾ രാവിലെ 10ന് നിർവ്വഹിക്കും. രാഷ്ട്രീയ സ്വയം സേവക സംഘം പ്രാന്തീയ കാര്യവാഹ് പി.ഗോപാലൻകുട്ടി മാസ്റ്റർ മുഖ്യാതിഥി ആയിരിക്കും. നിർമ്മാണ കമ്മിറ്റി ചെയർമാൻ ഗംഗാധരൻ പൂഴിക്കണ്ടി അദ്ധ്യക്ഷത വഹിക്കും.