മുക്കം: കാരശേരി പഞ്ചായത്തിലെ തോട്ടക്കാടിൽ ചെന്നായയുടെ ആക്രമണത്തിൽ നാലുപേർക്ക് പരിക്ക്. ചൊവ്വാഴ്ച രാത്രി എട്ടര മണിയോടെ ഇവരുടെ വീടുകളിൽ കയറിയാണ് ചെന്നായ കടിച്ചത്. നാലുപേരും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. മുണ്ടയിൽ മാണി (65), വടക്കേടത്ത് രാജു (18), കരിമ്പിൽ ബിനു (30), പാലകുളങ്ങര ശ്രീരാജ് (36) എന്നിവർക്കാണ് പരിക്ക്.