വടകര: കോൺവെന്റ് റോഡിലെ അനധികൃത പച്ചക്കറി കച്ചവടം നഗരസഭ ഹെൽത്ത് വിഭാഗം പിടിച്ചെടുത്തു. മാനദണ്ഡങ്ങൾ പാലിക്കാതെ യാത്രക്കാർക്കും മറ്റ് കച്ചവടക്കാർക്കും ഭീഷണിയായി മാറിയ അൻസാറിന്റെ പച്ചക്കറി കച്ചവടമാണ് ഹെൽത്ത് വിഭാഗം ഒഴിപ്പിച്ചത്. നഗര സഭ ഹെൽത്ത് ഇൻസ്പെക്ടർ അജിത് പിജി, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ രാജേഷ് കുമാർ, ബിജു ടി പി,ശ്രീമ പി കെ,ദീപിക പി പി കണ്ടിജന്റ് ജീവനക്കാരായ സജീവൻ, ഫൈസൽ, സുധാകരൻ, ഭാർഗവൻ, സുനിത, അനിത, നിർമ്മല എന്നിവരും പങ്കെടുത്തു.