കോഴിക്കോട്: ഭരണഘടനാ ലംഘനം നടത്തിയ തോമസ് ഐസക്കിന് മന്ത്രി സ്ഥാനത്ത് ഇരിക്കാൻ യോഗ്യതയില്ലെന്നും രാജിവെച്ച് പുറത്തുപോകണമെന്നും ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ. രാധാകൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കെ. എസ്. എഫ്. ഇയിലെ വിജിലൻസ് പരിശോധനയെക്കുറിച്ച് ധനകാര്യ മന്ത്രി നടത്തിയ പ്രസ്താവന ഭരണഘടനാവിരുദ്ധമാണ്. എന്നാൽ സി. പി. എം സംസ്ഥാന സെക്രട്ടേറിയറ്റ് പാർട്ടിക്കാര്യം പോലെയാണ് കൈകാര്യം ചെയ്തത്. പ്രവാസി ചിട്ടിയിലെ പണം കിഫ്ബിയിൽ നിക്ഷേപിച്ചത് ചട്ടലംഘനമാണ്. ഇതിന് നേതൃത്വം നൽകിയത് മന്ത്രി തോമസ് ഐസക്കാണ്. സി. പി. എം കമ്മീഷൻ പാർട്ടി ഒഫ് ഇന്ത്യയാണെന്നും അദ്ദേഹം പറഞ്ഞു.