സുൽത്താൻ ബത്തേരി: സുൽത്താൻ ബത്തേരി നഗരസഭ കിടങ്ങിൽ ഡിവിഷനിൽ മൽസരിക്കുന്ന എൽ.ഡി.എഫിന്റെയും എൻ.ഡി.എയുടെയും സ്ഥാനാർത്ഥികൾ അയൽക്കാരാണ്. ഒരു വേലിക്കപ്പുറവും ഇപ്പുറവുമാണ് ഇരുവരും താമസിക്കുന്നത്. എൽ.ഡി.എഫിന്റെ സി.പി.എം സ്ഥാനാർത്ഥി ലിഷ ടീച്ചറും ബി.ജെ.പിയിലെ കവിതയുമാണ് സ്ഥാനാർത്ഥികളായ അയൽവാസികൾ. രമ്യ രാജേഷാണ് ഇവിടെ യു.ഡി.എഫ് സ്ഥാനാർത്ഥി.

കഴിഞ്ഞ തവണ 30 വോട്ടിന്റെ ഭൂരിപക്ഷത്തിൽ സി.പി.എമ്മിലെ രമേശൻ വിജയിച്ച ഡിവിഷനാണിത്. രണ്ടാം സ്ഥാനത്ത് ഇവിടെ ബി.ജെ.പിയായിരുന്നു. ഇത്തവണ ഇവിടെ താമര വിരിയിക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പി.

അതേസമയം ഡിവിഷൻ നിലനിർത്താനാവുമെന്ന പ്രതിക്ഷയിലാണ് ലിഷ ടീച്ചർ. വിജയംനേടാനാവുമെന്ന് യു.ഡി.എഫും പ്രതീക്ഷിക്കുന്നുണ്ട്.


ഫോട്ടോ---

ലിഷ
കവിത