271 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ
കൽപ്പറ്റ: വയനാട് ജില്ലയിൽ ഇന്നലെ 275 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 107 പേർ രോഗമുക്തി നേടി. 271 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 4 പേർ ഇതര സംസ്ഥാനത്ത് നിന്നും വിദേശത്ത് നിന്നുമായി എത്തിയതാണ്. 10 പേരുടെ സമ്പർക്ക ഉറവിടം ലഭ്യമല്ല.
കൊവിഡ് സ്ഥിരീകരിച്ചവർ ആകെ 11170
രോഗമുക്തരായത് 9665 പേർ
ചികിത്സയിലിരിക്കെ മരണം 73
നിലവിൽ ചികിത്സയിലുള്ളത് 1432 പേർ
രാണ് . ഇവരിൽ വീടുകളിൽ കഴിയുന്നത് 730 പേർ
രോഗം ബാധിച്ചവർ
പനമരം സ്വദേശികളായ 66 പേർ, പൂതാടി 36 പേർ, മീനങ്ങാടി 21 പേർ, മാനന്തവാടി 16 പേർ, കൽപ്പറ്റ 15 പേർ, പൊഴുതന, തരിയോട് 13 പേർ വീതം, വെള്ളമുണ്ട, എടവക 11 പേർ വീതം, കണിയാമ്പറ്റ 10 പേർ, പടിഞ്ഞാറത്തറ 9 പേർ, ബത്തേരി 8 പേർ, മൂപ്പൈനാട്, മേപ്പാടി, നൂൽപ്പുഴ 6 പേർ വീതം, നെന്മേനി, മുള്ളൻകൊല്ലി 5 പേർ വീതം, മുട്ടിൽ 4 പേർ, തവിഞ്ഞാൽ, തിരുനെല്ലി 3 പേർ വീതം, വൈത്തിരി, കോട്ടത്തറ 2 പേർ വീതം എന്നിവരാണ് സമ്പർക്കത്തിലൂടെ രോഗബാധിതരായത്.
നവംബർ 24ന് യു.എ.ഇയിൽ നിന്ന് വന്ന മേപ്പാടി സ്വദേശികളായ രണ്ടുപേർ, നവംബർ 30 ന് മഹാരാഷ്ട്രയിൽ നിന്ന് വന്ന അമ്പലവയൽ സ്വദേശി, നവംബർ 20ന് പൂതാടിയിലെത്തിയ ബിഹാർ സ്വദേശി എന്നിവരാണ് ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തു നിന്നും എത്തി രോഗബാധിതരായത്.
രോഗമുക്തർ
പുൽപ്പള്ളി സ്വദേശികളായ 5 പേർ, തരിയോട്, തൊണ്ടർനാട്, പനമരം 4 പേർ വീതം, തിരുനെല്ലി 3 പേർ, പടിഞ്ഞാറത്തറ, കണിയാമ്പറ്റ, വെങ്ങപ്പള്ളി, നെന്മേനി 2 പേർ വീതം, ബത്തേരി, പൂതാടി, തവിഞ്ഞാൽ, കൽപ്പറ്റ, എടവക സ്വദേശികളായ ഓരോരുത്തരും മൂന്ന് പന്തല്ലൂർ സ്വദേശികളും വീടുകളിൽ ചികിത്സയിലായിരുന്ന 71 പേരുമാണ് രോഗം ഭേദമായി ഡിസ്ചാർജ് ആയത്.
716 പേർ പുതുതായി നിരീക്ഷണത്തിൽ
ഇന്നലെ പുതുതായി നിരീക്ഷണത്തിലായത് 716 പേരാണ്. 726 പേർ നിരീക്ഷണകാലം പൂർത്തിയാക്കി. നിലവിൽ നിരീക്ഷണത്തിലുള്ളത് 8733 പേർ. ഇന്നലെ വന്ന 114 പേർ ഉൾപ്പെടെ 815 പേർ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. ജില്ലയിൽ നിന്ന് ഇന്നലെ 2268 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 170743 സാമ്പിളുകളിൽ 170328 പേരുടെ ഫലം ലഭിച്ചു. ഇതിൽ 159158 നെഗറ്റീവും 11170 പോസിറ്റീവുമാണ്.
രോഗികളുടെ വർദ്ധനവ്
അതീവ ജാഗ്രത വേണം: ആരോഗ്യവകുപ്പ്
പ്രചരണത്തിൽ പ്രോട്ടോകോൾ പാലിക്കണം
വിനോദ സഞ്ചാരികൾ സുരക്ഷ ഉറപ്പാക്കണം
കൽപ്പറ്റ: ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകി. വിനോദസഞ്ചാരികളുടെ ക്രമാതീതമായ വർദ്ധനവും കൊവിഡ് ചട്ടങ്ങൾ പാലിക്കാതെയുളള തിരഞ്ഞെടുപ്പ് പ്രചാരണവും രോഗവ്യാപനത്തിന് ആക്കം കൂട്ടുകയാണ്. പ്രതിദിന രോഗികളുടെ എണ്ണം ഇരട്ടിയിലധികം വർദ്ധിക്കുന്ന സാഹചര്യത്തിൽ കനത്ത ജാഗ്രതയാണ് ആവശ്യം. ആശുപത്രികളിൽ വയോജനങ്ങളുടെയും ജീവിതശൈലിരോഗങ്ങൾ ഉള്ളവരുടെയും ഐ.സി.യു അഡ്മിഷൻ കൂടുകയാണ്. ഇത് മരണ നിരക്ക് കൂടാൻ ഇടയാക്കും. ജില്ലയിൽ വരുന്ന വിനോദസഞ്ചാരികളും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുന്നവരും കൊവിഡ് നിയന്ത്രണ മാനദണ്ഡങ്ങൾ നിർബന്ധമായും പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക അറിയിച്ചു.
തിരഞ്ഞെടുപ്പ് പ്രചരണത്തിന് വീടുകളിൽ സന്ദർശനം നടത്തുന്ന സ്ഥാനാർത്ഥികളും പ്രവർത്തകരും പ്രായമായവരുമായോ മറ്റ് രോഗങ്ങൾ ഉള്ളവരുമായോ യാതൊരുവിധ സമ്പർക്കവും ഉണ്ടാവാൻ പാടില്ല.
ആദിവാസി കോളനികളിൽ സന്ദർശനം നടത്തുന്ന സ്ഥാനാർത്ഥികളും പ്രവർത്തകരും കൂടുതൽ ജാഗ്രത പാലിക്കണം. മാസ്‌ക് ശരിയായ രീതിയിൽ ധരിക്കുക, കൈകൾ ഇടയ്ക്കിടെ സോപ്പും വെള്ളവും അല്ലെങ്കിൽ സാനിറ്റൈസർ ഉപയോഗിച്ച് വൃത്തിയാക്കുക, മറ്റുള്ളവരിൽ നിന്ന് രണ്ടു മീറ്ററെങ്കിലും അകലം പാലിക്കുക എന്നീ മുൻകരുതലുകളിൽ വീഴ്ച വരുത്താൻ പാടില്ല.
ആശുപത്രികളിലെ തിരക്കു കുറയ്ക്കുന്നതിന് വേണ്ടി ലക്ഷണങ്ങൾ ഇല്ലാത്ത പോസിറ്റീവായ ആളുകൾ വീടുകളിൽ തന്നെ ചികിത്സയിൽ കഴിയുന്നതാണ് നല്ലത്. അവർ കൃത്യമായി സമ്പർക്കരഹിത നിരീക്ഷണം പാലിക്കേണ്ടതും വീടുകളിൽ പോസിറ്റീവ് അല്ലാത്ത ആളുകൾക്ക് രോഗം പിടിപെടാൻ ഇടയാകാതെ നോക്കേണ്ടതാണെന്നും ജില്ലാ മെഡിക്കൽ ഓഫീസർ പറഞ്ഞു.