strike
കൊവിഡ് സമയത്ത് ജോലിയിൽ നിന്ന് പിരിച്ചുവിട്ട ശുചീകരണ തൊഴിലാളികളെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് നടത്തുന്ന സത്യാഗ്രഹസമരം 30ാംദിവസം പിന്നിട്ടപ്പോൾ

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് പിരിച്ച് വിട്ട ശുചീകരണ തൊഴിലാളികളെയും തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ആവശ്യപ്പെട്ട് മെഡി:കോളേജ് ആശുപത്രിക്ക് മുമ്പിൽ ആരംഭിച്ച അനിശ്ചിതകാല സത്യാഗ്രഹ സമരം 30 ദിവസം പിന്നിട്ടു.

അധികൃതരുടെ ഭാഗത്തുനിന്ന് സമരത്തെ തകർക്കാൻ ശ്രമിക്കുന്നുണ്ടെങ്കിൽ നിരാഹാര സമരം ആരംഭിക്കുമെന്ന് സമരസമിതി മുന്നറിയിപ്പ് നൽകി. സമര സമിതി നേതാക്കളായ പി.ടി. ജനാർദ്ദനൻ, വിബീഷ്‌ കമ്മനകണ്ടി, ഉസ്മാൻചേളനൂർ, കെ. വിജയ നിർമ്മല,പി. ഷാജി, പി.കെ. ബിജു, മിനിത ,ഒ.പി. ഷൈനി എന്നിവർ പങ്കെടുത്തു.