കോഴിക്കോട് : ആനകളെ സ്‌നേഹിക്കാനും സംരക്ഷിക്കാനും 'കുട്ടുക്കൊമ്പൻമാർ'. ആനകളെ അറിയാനും ചരിത്രവും വർത്തമാനവും പ്രതിപാദിക്കാനും ആരംഭിച്ച ഫേസ്ബുക്ക് കൂട്ടായ്മയാണ് കൂട്ടുകൊമ്പന്മാർ എലിഫന്റ് വെൽഫെയർ ഫോറം എന്ന പേരിൽ ശ്രദ്ധേയമാകുന്നത്. ആനപ്പാപ്പാന്മാരുടെ സുരക്ഷയ്ക്കും അവർക്ക് സാമ്പത്തിക സഹായം നൽകാനും കൂട്ടുകൊമ്പന്മാർ മുന്നിലുണ്ട്. കൂട്ടുകൊമ്പന്മാരുടെ 2021 വർഷത്തെ കലണ്ടർ പ്രകാശനം കോഴിക്കോട് ആനപ്രേമി സംഘത്തിന്റെ നേതൃത്വത്തിൽ നടന്നു. 2018 - 19 മിസ്റ്റർ ബി.എസ്.എൻ.എൽ ചാമ്പ്യൻ
പ്രജോഷ് വി.പി. പ്രകാശനം നിർവഹിച്ചു.