പുതുപ്പാടി: വൈ.എം.സി.എ നടത്തി വരുന്ന ബെന്നി ആൻഡ് ഷെറി ഫൗണ്ടേഷൻ എൻഡോവ്‌മെന്റ് വിതരണത്തിന് പ്രൊഫഷണൽ കോളേജിൽ മെറിറ്റ് അടിസ്ഥാനത്തിൽ പ്രവേശനം ലഭിച്ചിട്ടുള്ളവരും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുമായ വിദ്യാർത്ഥികളിൽ നിന്ന് പുതുപ്പാടി വൈ .എം.സി.എ അപേക്ഷ ക്ഷണിക്കുന്നു. ഒരു ലക്ഷം രൂപ ആണ് അവാർഡ് തുക. അപേക്ഷ 20/12/2020 ന് ഉള്ളിൽ വൈ.എം.സി.എ ഓഫീസിൽ ലഭിച്ചിരിക്കണം. സ്വയം തയ്യാറാക്കുന്ന അപേക്ഷയോടൊപ്പം ഏത് കോളേജിൽ ആണ് അഡ്മിഷൻ കിട്ടിയത് എന്ന് തെളിയിക്കുന്ന രേഖയും , മാർക്ക് ലിസ്റ്റിന്റെ കോപ്പിയും ഉണ്ടായിരിക്കണം. ഫോൺ: 9809806825, 9048632856.