bjp

മുക്കം: തദ്ദേശ തിരഞ്ഞെടുപ്പിൽ ബി.ജെ.പി പ്രതിനിധികളെ മാത്രം വിജയിപ്പിച്ചയക്കുന്ന ഒരു വാർഡുണ്ട് മുക്കം നഗരസഭയിൽ; നീലേശ്വരം. ഗ്രാമപഞ്ചായത്ത് ആയിരുന്ന കാലത്തെ സ്ഥിതിക്ക് നഗരസഭയായി മാറിയപ്പോഴും മാറ്റമില്ല. 1988ലാണ് അദ്ധ്യാപകനായ ചേറ്റൂർ ബാലകൃഷ്ണൻ ആദ്യമായി ഈ വാർഡിൽ നിന്ന് പഞ്ചായത്തംഗമാകുന്നത്. 1995ൽ നടന്ന തിരഞ്ഞെടുപ്പിലും ചേറ്റൂർ ഇതേ വാർഡിൽ തിരഞ്ഞെടുക്കപ്പെട്ടു. 2005ൽ അദ്ധ്യാപകനായ സി.ടി.ജയപ്രകാശ് വിജയിച്ചു. 2010ൽ വാർഡ് വനിതാ സംവരണമായതോടെ സുലോചന ചന്ദ്രൻ വിജയിച്ചു. 2015ൽ നഗരസഭയായി മാറിയെങ്കിലും വിജയം ബി.ജെ.പിക്കുതന്നെ. ടി.കെ.രജിത മെമ്പറായി. ഇത്തവണ എൻ.ഡി.എ -ബി.ജെ.പി സഖ്യ പ്രതിനിധിയായി മത്സരിക്കുന്നത് അദ്ധ്യാപകനായ എം.ടി.വേണുഗോപാലാണ്.