photo-
കഴിഞ്ഞ ദിവസം കരുണപാലീയേറ്റീവ് കെയർ യൂനിറ്റിൽ കടന്ന കള്ളൻ പണം മോഷ്ട്ടിച്ച സംഭാവന പെട്ടി

കുറ്റ്യാടി: കുറ്റ്യാടി ഗവ: ഹയർ സെക്കൻഡറി സ്ക്കൂൾ റോഡിന് സമീപം പ്രവർത്തിക്കുന്ന കരുണപാലിയേറ്റീവ് കെയർ യൂണിറ്റിലെ സംഭാവന പെട്ടി തകർത്ത് പണം മോഷ്ഠിച്ചു. ഇന്നലെ പുലർച്ചെയാണ് സംഭവം. മുൻവശത്തെ കതകിന്റെ പൂട്ട് പൊട്ടിച്ച് അകത്തു കയറിയ കള്ളൻ ഹാളിൽ സ്ഥാപിച്ചിരുന്ന സംഭാവന പെട്ടി തകർത്ത് നോട്ടുകളും നാണയങ്ങളുമടങ്ങുന്ന ഏകദേശം എട്ടായിരത്തിലധികം രൂപയുമായി കടന്നു കളയുകയായിരുന്നു.

ഇതിന്ന് മുൻപും കരുണയിൽ മോഷണം നടന്നിരുന്നു. കുറ്റ്യാടി പൊലീസ് സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണമാരംഭിച്ചു.