കോഴിക്കോട്: പ്രശസ്ത സംഗീതജ്ഞനും കലാനിധി സ്ഥാപക ഉപദേശക സമിതി അദ്ധ്യക്ഷനുമായിരുന്ന ദക്ഷിണാമൂർത്തി സ്വാമികളുടെ 101ാം ജന്മദിനത്തോടനുബന്ധിച്ച് കലാനിധി സെന്റർ ഫോർ ഇന്ത്യൻ ആർട്‌സ് ആൻഡ് കൾച്ചറൽ ഹെജിറ്റേജ് ട്രസ്റ്റ് ഏർപ്പെടുത്തിയ കലാനിധി-ദക്ഷിണാമൂർത്തി പുരസ്‌ക്കാരത്തിന് സംഗീതജ്ഞൻ ചേർത്തല ഡോ.ഗോവിന്ദൻകുട്ടി മാസ്റ്ററും കലാനിധി-വയലാർ പുരസ്‌ക്കാരത്തിന് കവിയും ഗാനരചയിതാവുമായ കോഴിക്കോട് പരുത്തുള്ളി രവീന്ദ്രൻ മാസ്റ്ററും കലാനിധി സാംസ്‌ക്കാരിക പുരസ്‌ക്കാരത്തിന് ഇന്റർനാഷണൽ മലയാളി സമാജം ചെയർമാൻ റെജി ജോസഫും അർഹനായി. ഡിസം.അഞ്ചിന് രാവിലെ 9 മണിക്ക് ചേർത്തല ഡോ.ഗോവിന്ദൻകുട്ടി മാസ്റ്ററുടെ വസതിയായ സൗപർണികയിൽ നടക്കുന്ന ചടങ്ങിൽ ഭക്ഷ്യമന്ത്റി പി.തിലോത്തമൻ പുരസ്‌ക്കാരങ്ങൾ സമ്മാനിക്കും. വയലാർ ശരത്ചന്ദ്രവർമ്മ, പ്രമോദ് പയ്യന്നൂർ എന്നിവർ പങ്കെടുക്കും. കലാനിധി ട്രസ്റ്റി പി.അനിൽ നന്ദി പറയും.