
കോഴിക്കോട്: ജില്ലയിൽ 547 പേർക്ക് കൂടി ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ 516 പേർക്കാണ് രോഗം ബാധിച്ചത്. ഏഴു ആരോഗ്യപ്രവർത്തകർക്കും കൊവിഡ് സ്ഥിരീകരിച്ചു. 5843 പേരെയാണ് ഇന്നലെ പരിശോധനയ്ക്ക് വിധേയരാക്കിയത്.വിദേശത്ത് നിന്നെത്തിയ ആറുപേർക്കും അന്യസംസ്ഥാനങ്ങളിൽ നിന്ന് എത്തിയ നാല് പേർക്കും പോസിറ്റീവായി. 21 പേരുടെ ഉറവിടം വ്യക്തമല്ല. ജില്ലയിലെ കൊവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സി കൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 629 പേർ കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു.
ഉറവിടം വ്യക്തമല്ലാത്തവർ
കോഴിക്കോട് കോർപ്പറേഷൻ- 5 (എരഞ്ഞിക്കൽ, നടക്കാവ്, നല്ലളം, കാവിൽ),കൊയിലാണ്ടി -2, രാമനാട്ടുകര -2,ചക്കിട്ടപ്പാറ -5,ഫറോക്ക് -1,ഉണ്ണികുളം -1,ഓമശ്ശേരി -1,നാദാപുരം- 1,നരിക്കുനി- 2,കൊടുവള്ളി 1
സമ്പർക്കം
കോഴിക്കോട് കോർപ്പറേഷൻ- 135 (കല്ലായ്, കണ്ണഞ്ചേരി, കൊളത്തറ നല്ലളം, മായനാട്, പാവങ്ങാട്, ജയിൽറോഡ്, ചേറ്റുകണ്ടി താഴം, പൊക്കുന്ന്, വേങ്ങേരി, കോട്ടൂളി, ഫ്രാൻസിസ് റോഡ് കാരപ്പറമ്പ്,പുതിയാപ്പ, കരുവിശ്ശേരി, എടക്കാട്, ഇസ്റ്റ്ഹിൽ, മാങ്കാവ്, കുറ്റിച്ചിറ, ചാലപ്പുറം, നടക്കാവ്, കരുവൻതുരുത്തി, ചെലവൂർ, കണ്ടിപ്പറമ്പ്, തമ്പിവളപ്പ്, മലാപ്പറമ്പ്) , ചേമഞ്ചേരി -12, ചെറുവണ്ണൂർ -7, ഏറാമല- 9, കക്കോടി -15, കാക്കൂർ- 7, കായണ്ണ -14, കീഴരിയൂർ- 9, കിഴക്കോത്ത് -11, കൊടുവള്ളി- 6, കൂത്താളി -16, കോട്ടൂർ- 14, കുന്ദമംഗലം- 28, കുരുവട്ടൂർ- 5, മാവൂർ -6, മേപ്പയ്യൂർ- 20, നരിക്കുനി -15, ഓമശ്ശേരി- 6, ഒഞ്ചിയം - 8, പെരുവയൽ- 6, പുതുപ്പാടി- 21, തലക്കുളത്തൂർ- 5,താമരശ്ശേരി -23,തിരുവള്ളൂർ- 8, വടകര -11.