1
നൊച്ചാട് പഞ്ചായത്ത് യു.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രകടന പത്രിക കെഎം അഭിജിത്ത് പ്രകാശനം ചെയ്യുന്നു.

പേരാമ്പ്ര: മേപ്പയ്യൂരിലെ കായിക പ്രേമികളുടെ ചിരകാല അഭിലാഷമായ കളിസ്ഥലവും സ്​റ്റേഡിയവും നിർമ്മിക്കുമെന്ന വാഗ്ദാനവുമായി നൊച്ചാട് പഞ്ചായത്ത് യു.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രകടന പത്രിക. ആധുനിക സൗകര്യമുള്ള ശുചിത്വ പൂർണ്ണമായ മാതൃകാ നഗരമായി മേപ്പയ്യൂർ ടൗണിനെ മാ​റ്റും, കുടുംബാരോഗ്യ കേന്ദ്രത്തിൽ കിടത്തി ചികിൽസ പുന:രാരംഭിക്കും എന്നീ വാഗ്ദാനങ്ങളും പത്രികയിലുണ്ട്. കെ.എസ്‌.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത് പത്രിക പ്രകാശനം ചെയ്തു. തിരഞ്ഞെടുപ്പ് കമ്മി​റ്റി ചെയർമാൻ പുക്കോട്ട് ബാബുരാജ് അധ്യക്ഷത വഹിച്ചു. ഇ. അശോകൻ, കെ.പി. വേണുഗോപാൽ, ടി.കെ.ലത്തീഫ്, കെ.എം. കുഞ്ഞമ്മദ് മദനി, ഷബീർ ജന്നത്ത്, കെ.സിറാജ്, ഇ.കെ. മുഹമ്മദ് ബഷീർ, മുജീബ് കോമത്ത്, പി.കെ.അനീഷ്, കെ.കെ. സീതി, എം.കെ. ഫസലുറഹ്മാൻ, ബ്ലോക്ക് ഡിവിഷൻ സ്ഥാനാർത്ഥി എം.കെ. അബ്ദുറഹിമാൻ, അഞ്ചാം വാർഡ് സ്ഥാനാർത്ഥി ശ്രീനിലയം വിജയൻ എന്നിവർ പ്രസംഗിച്ചു.