palam
പുറമേരി കരിങ്കപാലം അയപ്പകാവ് പ്പുഴയിലെ എടച്ചേരി പാടശേഖരം സമീപത്തെ ജലനിധി കിണറിന് സമീപമുള്ള പുഴയിൽ കുമിഞ്ഞുകൂടിയ മാലിന്യക്കൂമ്പാരം.

എടച്ചേരി: കെട്ടിക്കിടക്കുന്ന മാലിന്യക്കൂമ്പാരം ഒടുവിൽ അയപ്പങ്കാവ് പുഴയെ രണ്ടായി ഭാഗിച്ചു.

പുറമേരി വെള്ളൂർ റോഡിൽ കരിങ്കപ്പാലത്തിന് സമീപമുള്ള അയപ്പക്കാവ് പുഴയിലാണ് മാലിന്യം അടിഞ്ഞ് കൂടി ഒഴുക്ക് തടസപ്പെട്ട പുഴ രണ്ടായി മാറിയത്.

പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങളാണ് പുഴയിൽ കെട്ടിക്കിടക്കുന്നത്.

കഴിഞ്ഞ മഴക്കാലത്തുണ്ടായ വെള്ളപ്പൊക്കത്തിൽ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി മാലിന്യങ്ങളാണ് പുഴയിൽ അടിഞ്ഞത്. ഇവ പുഴയോരത്തോട് ചേർന്ന് വളരുന്ന കൈതോലകളിൽ കെട്ടിക്കിടക്കുകയും ചെയ്തു. കാലക്രമേണേ പുഴത്തീരം ഇടിയുകയും മാലിന്യക്കൂമ്പാരത്തിന് മുകളിലായി മണ്ണ്‌ വന്ന് അടിയുകയും ചെയ്തതോടെ ഇവിടെ പുല്ലും കുറ്റിച്ചെടികളും വളർന്ന് വരാൻ തുടങ്ങി. ക്രമേണേ ഒരു തുരുത്ത് രൂപപ്പെടുകയും പുഴയുടെ ഒഴുക്ക് പൂർർണ്ണംമായും നിലക്കുകയും ചെയ്തു.

ഇത് മൂലം കഴിഞ്ഞ മഴക്കാലത്ത് എടച്ചേരി താഴെ വയലിൽ വെള്ളം കെട്ടിക്കിടന്ന് നെൽകൃഷി ഉൾപ്പെടെ വിവിധ കാർഷിക വിളകൾ നശിച്ചിരുന്നു. എടച്ചേരി ചുണ്ടയിൽ തെരു വഴി പുറമേരിയിലേക്കുള്ള റോഡിൽ വെള്ളം കെട്ടിക്കിടന്ന് ഗതാഗതം മുടങ്ങാനും ഇത് കാരണമായി.

30 ഏക്കറോളം വരുന്ന ചുണ്ടയിൽ പാടശേഖരങ്ങളുടെ ജീവനാഡിയാണ് അയപ്പങ്കാവ് പുഴ. മാലിന്യവും ചെളിയും മണ്ണും പുഴയിൽ അടിഞ്ഞ് കൂടിയതിനാൽ പലപ്പോഴും കൃഷി

ആവശ്യത്തിന് വെള്ളം ലഭിക്കാറില്ല,.ഇത് പ്രദേശത്തെ കർഷകരെ പ്രതിസന്ധിയിലാക്കുന്നുണ്ട്.

ജനജീവിതത്തിന് പ്രയാസം സൃഷ്ടിക്കുന്ന പ്രശ്‌നത്തിന് എത്രയും വേഗം പരിഹാരം കാണാനുള്ള ശ്രമം ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.