വടകര: അഴിയൂർ പഞ്ചായത്തിൽ അനുമതി ഇല്ലാതെ കച്ചവടം ചെയ്യുന്ന സ്ഥാപാനങ്ങൾ, വ്യക്തികൾ എന്നിവർക്കെതിരെ സ്ക്വാഡ് പ്രവർത്തനങ്ങൾ കർശനമാക്കി.
നടപടി എടുക്കുന്നതിന്റെ ഭാഗമായി വൈകുന്നേരം ചോമ്പാൽ പൊലീസിന്റെ സഹായത്തോടെ പരിശോധന നടത്തി.
അനുമതി ഇല്ലാതെ മോന്താൽ പാലത്തിന് സമീപത്ത് പ്രവൃത്തിച്ചിരുന്ന പച്ചക്കറി വിൽക്കുന്ന സ്ഥാപനത്തിെ ഉടമക്ക് 24 മണിക്കൂർ സമയം അനുവദിച്ച് കട പൂട്ടുവാൻ നോട്ടീസ് നൽകി. കുഞ്ഞിപ്പള്ളിക്ക് സമീപത്ത് പ്രവർത്തിച്ചിരുന്ന തുണി ഷോപ്പ്, ലോട്ടറി കച്ചവടം എന്നിവ പൂട്ടിച്ചു.
വഴി വാണിഭം നടത്തുന്ന കുഞ്ഞിപ്പള്ളി പരിസരത്ത് അത്തർ കച്ചവടം നീക്കം ചെയ്തു. അണ്ടി കമ്പനി പരിസരം, ഓവർ ബ്രിഡ്ജ് പരിസരം, ചുങ്കം, മുക്കാളി എന്നീ സ്ഥലങ്ങളിൽ വണ്ടിയിൽ പഴ വർഗങ്ങൾ വിൽക്കുന്നത് തടയുകയും വണ്ടി നമ്പർ രേഖപ്പെടുത്തി താക്കീത് നല്കുകയും ചെയ്തു.
അനധികൃത തട്ട് കട ഉൾപ്പടെ പഞ്ചായത്ത് ലൈസൻസ് ഇല്ലാത്ത എല്ലാ സ്ഥാപനങ്ങളിലും തുടർ പരിശോധന നടത്തി നടപടി സ്വീകരിക്കുന്നതാണ്.
കൂടാതെ ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ സഹായത്തോടെ അടുത്ത ദിവസം രാത്രി കാല പരിശോധന നടത്തും. ലൈസൻസ് ഇല്ലാത്ത വ്യാപാരികൾക്കെതിരെയും അനുമതിയില്ലാതെ പ്രവർത്തിക്കുന്ന വഴിവാണിഭ കച്ചവടക്കാർക്കെതിരെയും നടപടി ശക്തമാക്കിയിട്ടുണ്ട്. പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ ഹമീദ്, സിവിൽ പൊലീസ് ഓഫീസർ രാജിവൻ, പഞ്ചായത്ത് സെക്ഷൻ ക്ലാർക്ക് സി.എച്ച് മുജീബ് റഹ്മാൻ എന്നിവർ നേതൃത്വം നൽകി.