ബാലുശ്ശേരി: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഭാഗമായി വോട്ടർപട്ടികയിൽ പുതുതായി പേര് ചേർക്കപ്പെട്ട വോട്ടർമാർക്കുള്ള തിരിച്ചറിയൽ രേഖ വിവിധ വാർഡ് കേന്ദ്രങ്ങളിൽ വെച്ച് 4, 5 തീയതികളിൽ വിതരണം ചെയ്യും. വിശദവിവരങ്ങൾ ബാലുശ്ശേരി പഞ്ചായത്ത് നോട്ടീസ് ബോർഡിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വാർഡ് കേന്ദ്രങ്ങളിൽ വരാൻ കഴിയാത്തവർ 7 മുതൽ പഞ്ചായത്ത് ഓഫീസിൽ നേരിട്ട് വന്ന് കൈപ്പറ്റണമെന്ന് സെക്രട്ടറി അറിയിച്ചു.