munnani
അഴിയൂർ കുഞ്ഞിപ്പളളിയിൽ ജനകീയമുന്നണി പൊതുയോഗം കെ. മുരളീധരൻ ഉദ്ഘാടനം ചെയ്യുന്നു

വടകര: തദ്ദേശ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് വെൽഫെയർ പാർട്ടിയുമായി നീക്കുപോക്കുണ്ടെന്നും ഇത് രഹസ്യമല്ലന്നും കെ.മുരളീധരൻ എം.പി പറഞ്ഞു.

യു.ഡി.എഫ് - ആർ.എം.പി നേതൃത്വം നൽകുന്ന ജനകീയ മുന്നണി അഴിയൂർ പഞ്ചായത്ത് പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കെ.അൻവർ ഹാജി അദ്ധ്യക്ഷനായിരുന്നു. കോട്ടയിൽ രാധാകൃഷ്ണൻ, അബ്ദുൾ ലിനീഷ്, പ്രദീപ് ചോമ്പാല, സി.സുഗതൻ, പി.ബാബുരാജ്, ഇസ്മയിൽ ഏറാമല, ഇ.ടി അയൂബ് തുടങ്ങിയവർ സംസാരിച്ചു.