1
കുറ്റ്യാടി പഞ്ചായത്ത് പതിമൂന്നാം വാർഡ് യു.ഡി.എഫ്.സ്ഥാനാർത്ഥി ജി.കെ.വരുൺ കുമാർ തൊഴിലുറപ്പ് തൊഴിലാളികളോട് വോട്ട് അഭ്യർത്ഥിക്കുന്നു

കുറ്റ്യാടി: വോട്ടർമാരെ തേടി സ്ഥാനാർത്ഥികൾ തൊഴിലുറപ്പ് സ്ഥലങ്ങളിലേക്കിറങ്ങുകയാണ്.

തിരഞ്ഞെടുപ്പ് പോരാട്ടത്തിന് വാശി ഏറിയതോടെയാണ് സ്ഥാനാർത്ഥികൾ ഗൃഹസന്ദർശനത്തിന് തുടക്കം കുറിച്ചത്. തൊഴിലുറപ്പ് ജോലി സ്ഥലത്ത് എത്തികഴിഞ്ഞാൽ ഓരൊ വാർഡിലെയും ഭൂരിഭാഗം വീടുകളിലെയും വോട്ടർമാരെ കണ്ട് വോട്ടഭ്യർത്ഥിക്കാം എന്ന ആശ്വാസത്തിലാണ് സ്ഥാനാർത്ഥികൾ . മുന്നണികൾ തൊഴിലുറപ്പ് കാരെ സ്വാധീനിക്കാനായി മേറ്റുമാരെയും സ്ഥാനാർത്ഥികളാക്കിയിട്ടുണ്ട്.