കുറ്റ്യാടി: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിന്റെ ഭാഗമായി കാവിലുംപാറ ഗ്രാമപഞ്ചായത്തിൽ പുതുതായി വോട്ടർപട്ടികയിൽ പേര് ചേർത്തിട്ടുള്ള വോട്ടർമാർക്കുള്ള തിരിച്ചറിയൽ കാർഡ് അതാതു വാർഡുകളിലെ അങ്കണവാടികളിൽ നിന്നും വിതരണം ചെയ്യുന്നതാണ്. വോട്ടർമാർ 10ന് മുൻപായി തിരിച്ചറിയൽ കാർഡ് കൈപ്പറ്റേണ്ടതാണ്