well
പൂളത്തറയിൽ കിണർ ഇടിഞ്ഞുവീണ നിലയിൽ

കുറ്റ്യാടി: പൂളത്തറ കോളനിയിലെ പൊതു കിണർ ഇടിഞ്ഞു വീണു. ഇന്നലെ രാവിലെ ഏഴ് മണിക്കാണ് സംഭവം. പ്രദേശത്തെ ഇരുപതോളം വീട്ടുകാർ വെള്ളമെടുക്കുന്നത് ഈ കിണറിൽ നിന്നാണ്. ഏകദേശം മുപ്പത്തിയഞ്ച് വർഷത്തോളം പഴക്കമുണ്ട്.