ചേളന്നൂർ: ചേളന്നൂർ 21-ാം വാർഡിലെ എൻ.ഡി.എ സ്ഥാനാർത്ഥിയായ പി രമേശന് മണ്ണിനെ മറന്നൊരു ചിന്തയില്ല. ഭൂരിഭാഗം സമയങ്ങളിലും തന്റെ നിത്യവൃത്തിക്കായി പകലന്തിയോളം കൂലിവേല ചെയ്ത് ഉടമസ്ഥന്റെ മണ്ണിൽ പൊന്ന് വിളയിക്കുന്ന ഈ സ്ഥാനാർത്ഥി ഇടവേളകളിൽ ലഭിക്കുന്ന സമയങ്ങളിൽ മാത്രമാണ് വീടുകളിൽ കയറി വോട്ട് അഭ്യർത്ഥിക്കുന്നത്.
ജനറൽ സീറ്റിൽ മത്സരിക്കുന്ന എസ്.സി വിഭാഗക്കാരനാണ് ഇദ്ദേഹം.
പ്രദേശത്തെ നല്ല ജൈവ കർഷകൻ കൂടിയായ രമേശൻ പാട്ടത്തിനെടുത്ത മണ്ണിലാണ് വാഴ, മഞ്ഞൾ, ചേമ്പ്, ചേന തുടങ്ങിയവ കൃഷി ചെയ്യുന്നത്. എലത്തൂർ നിയോജകമണ്ഡലം എസ്.സി മോർച്ച പ്രസിന്റ് കൂടിയാണ്.