mm

കൽപ്പറ്റ: സ്വർണക്കടത്തിൽ മാത്രമല്ല, ബിനാമി ഇടപാടുകളിലും മുഖ്യമന്ത്രിയുടെ ഓഫീസിനുള്ള പങ്ക് വ്യക്തമായിരിക്കുകയാണെന്ന് യു.ഡി.എഫ് കൺവീനർ എം.എം.ഹസൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മുഖ്യമന്ത്രിയുടെ അഡിഷൽ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രന്റെ സാമ്പത്തിക ബന്ധങ്ങളെ കുറിച്ച് ഇ ഡി അന്വേഷണം തുടരുകയാണ്. എല്ലാ കരാറുകളുടെയും ഇടനിലക്കാരൻ രവീന്ദ്രനാണെന്ന സൂചനയിലാണ് ഈ അന്വേഷണം.ഊരാളുങ്കൽ സൊസൈറ്റിക്ക് ഇടതു സർക്കാർ നൽകിയ മുഴുവൻ കരാറുകളും അന്വേഷിക്കണം. ടെൻഡർ പോലുമില്ലാതെ കോടികളുടെ കരാറുകളാണ് ഊരാളുങ്കലിന് നൽകിയിട്ടുള്ളത്.