kpcc
വടകര. കെപിസിസി, ഡിസിസി നേതാക്കളുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ലീഡർസ് കേമ്പയിൻ

വടകര: മുനിസിപ്പാലിറ്റിയിലെ തെരഞ്ഞെടുത്ത വാർഡുകളിൽ കെ.പി.സി.സി, ഡി.സി.സി നേതാക്കളുടെ നേതൃത്വത്തിൽ നടത്തുന്ന ലീഡർസ് കാമ്പയിന് തുടക്കം കുറിച്ചു. കെ.പി.സി.സി സെക്രട്ടറി അഡ്വ: ഐ മൂസയുടെ നേതൃത്വത്തിൽ

ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ശശിധരൻ കരിമ്പനപ്പാലം മത്സരിക്കുന്ന ചന്ദനംപറമ്പ് ഡിവിഷനിലും മഹിളാ കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് പി.കെ വൃന്ദ മത്സരിക്കുന്ന ചീനംവീട് ഡിവിഷനിലും ഗൃഹ സമ്പർക്ക പരിപാടികളോടെയാണ് പരിപാടി ആരംഭിച്ചത്.

വരും ദിവസങ്ങളിൽ തെരഞ്ഞെടുത്ത മറ്റ് വാർഡുകളിലും ലീഡേർസ് കാമ്പയിന്റെ ഭാഗമായി ഗൃഹ സമ്പർക്ക പരിപാടികൾക്കും മറ്റ് പ്രചാരണ പ്രവർത്തനങ്ങൾക്കും സംസ്ഥാന, ജില്ലാ നേതാക്കൾ നേതൃത്വം കൊടുക്കുമെന്ന് അഡ്വ: ഐ മൂസ പറഞ്ഞു.

ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിമാരായ കളത്തിൽ പീതാംബരൻ, ടി.വി സുധീർ കുമാർ, ബ്ലോക്ക് കമ്മിറ്റി ജനറൽ സെക്രട്ടറി ആസിഫ് കുന്നത്ത്, മുസ്ലിം ലീഗ് നേതാവ് കെ.ടി മുഹമ്മദ്, യൂത്ത് കോൺഗ്രസ് നേതാക്കളായ സഹീർ കാന്തിലാട്ട്, ബിജീഷ് ബാലകൃഷ്ണ, വി.കെ അനന്തു, അനന്യ പ്രകാശ്, പി.കെ അനഘ, മഹിളാ കോൺഗ്രസ് നേതാക്കളായ പ്രേമി, ഷെഹനാസ് മാക്കൂൽ, മണ്ഡലം ബൂത്ത് നേതാക്കളായ നാണു, വിജയൻ, കെ അബ്ദുറഹ്മാൻ, ടി.കെ അംഗജൻ തുടങ്ങിയവർ നേതൃത്വം നൽകി.