പേരാമ്പ്ര: ഡിഫൻസ് സൊസൈറ്റി കാലിക്കറ്റിന്റെ നേതൃത്വത്തിൽ ധീരജവാൻ ഏ.സി ബിജീഷിന്റെ നാമകരണത്തിൽ ലാസ്റ്റ് കല്ലോടിൽ ബസ് കാത്തിരുപ്പ് കേന്ദ്രം സമർപ്പണവും ഒന്നാം സ്മൃതി ദിനാചരണവുംആചരിച്ചു.
മീത്തൽ അജയ് കുമാർ കൊയിലാണ്ടി അദ്ധ്യക്ഷത വഹിച്ചു. ബിജീഷിന്റെ പിതാവ് അയ്യപ്പൻ ചാലിൽ ബാലൻ നായർ ഫോട്ടോ അനാഛാദനം നടത്തി. ഡിഫൻസ് സൊസൈറ്റി കാലിക്കറ്റിന്റെ അംഗങ്ങളും പ്രദേശവാസികളും പുഷ്പാർച്ചന നടത്തി. പ്രേമാനന്ദൻ, അശോകൻ, എൻ.പി. പ്രദീപ് കൂത്താളി , വിജീഷ് രാമനാട്ടുകര, അഭിലാഷ് വടകര, ചന്ദ്രൻ കടിയങ്ങാട് എന്നിവർ പ്രസംഗിച്ചു.