
ബാലുശ്ശേരി: ബുറേവിയ്ക്ക് കേരളത്തോട് കലി കുറവായെങ്കിലും രാഷ്ട്രീയ പാർട്ടികളെ വിട്ടില്ല. തിരിച്ച് ബുറേവിയോട് ചില്ലറ കലിയൊന്നുമല്ല രാഷ്ട്രീയക്കാർക്കുള്ളത്.
തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന വിവിധ സ്ഥാനാർത്ഥികളുടെ മിന്നിത്തിളങ്ങുന്ന ബഹുവർണ പോസ്റ്ററുകളാണ് ന്യൂനമർദ്ദത്തെ തുടർന്ന് തുടരെത്തുടരെയുണ്ടായ ചാറ്റൽമഴയിൽ നനഞ്ഞു കുതിർന്നത്. പ്രചാരണം അവസാന ഘട്ടത്തിലേക്കു കടക്കുന്നതിനിടെയുണ്ടായ ഈ നഷ്ടം ചില്ലറയല്ല.
ആരെയും വെറുതെ വിട്ടില്ല ന്യൂനമർദ്ദ ചാറ്റൽ. എല്ലാ രാഷ്ട്രീയ പാർട്ടികളുടേയും പോസ്റ്ററ്റുകൾ മാഞ്ഞുപോയ നിലയിലായി.