കുറ്റ്യാടി: ഇടത് പക്ഷത്തിന്റെ ഭരണം കേരളത്തെ അഴിമതിക്കാരുടെയും മയക്ക് മരുന്ന് കച്ചവടക്കാരുടെയും കൈകളിലാക്കിയിരിക്കുകയാണെന്ന് കെ.മുരളിധരൻ എം.പി.
കാവിലുംപാറ പഞ്ചായത്ത് ഐക്യജനാധിപത്യ മുന്നണി തിരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണത്തറ സൂപ്പി അദ്ധ്യക്ഷത വഹിച്ചു. കെ. പ്രവീൺ കുമാർ, കെ.പി. രാജൻ, ജോൺ പൂതക്കുഴി, അമ്മദ് പുന്നക്കൽ, കെ.സി ബാലകൃഷ്ണൻ, ആവോലം രാധാകൃഷ്ണൻ, ഒ.ടി ഷാജി, സന്ധ്യ കരണ്ടോട്, സോജൻ ആലക്കൽ, വി.പി സുരേഷ്, പപ്പൻ തൊട്ടിൽ പാലം,വി.എം അസീസ്, സുരേഷ് കുരാറ, സി.വി അജയൻ എന്നിവർ പ്രസംഗിച്ചു.